National
ന്യൂഡൽഹി: നീറ്റ് പരീക്ഷാക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷവും കോക്രോച്ച് ജനതാപാർട്ടിയുടെ നേതൃത്വത്തിൽ വിദ്യാർഥികളും പ്രതിഷേധം ശക്തമാക്കിയിരിക്കെ കേന്ദ്ര ഉന്നതവിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ നീക്കി.
പകരം രാജസ്ഥാൻ കേഡറിലെ 1994 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനും മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറിയുമായ നരേഷ് പാൽ ഗംഗാവാറിനെ സെക്രട്ടറിയായി നിയമിച്ചു.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെച്ചൊല്ലി രാജ്യ തലസ്ഥാനത്ത് വിദ്യാർഥി പ്രതിഷേധം ശക്തമാകുന്നതിനിടെ നിർണായക നടപടിയുമായി കേന്ദ്ര സർക്കാർ. കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ ചുമതലയിൽനിന്ന് നീക്കി. നരേഷ് പാലിനെ പുതിയ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചു.
വിനീത് ജോഷിയെ പഞ്ചായത്തീരാജ് മന്ത്രാലയത്തിലേക്ക് സ്ഥലംമാറ്റിയാണ് പുതിയ നിയമനം. വിദ്യാർഥി സംഘടനകളുടെയും ഉദ്യോഗാർഥികളുടെയും പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഈ പെട്ടെന്നുള്ള നടപടി.
അതേസമയം, സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറിയായി കർണാടക കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ ടി.കെ. അനിൽകുമാറിനെ നിയമിച്ചു. മുൻ സെക്രട്ടറി സർവീസിൽ നിന്ന് വിരമിച്ചതിനെ തുടർന്നാണ് ഈ നിയമനം.
District News
കോട്ടൂർ : യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടൂർ കടമാൻകുന്നു അശ്വതി വിലാസത്തിൽ അഭിലാഷ് (44)നെ ആണ് ഇന്നലെ രാവിലെ വീടിനു പുറകിലെ മാവ് മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. സിപിഎം കടമാൻകുന്ന് ബ്രാഞ്ച് സെക്രട്ടറിയാണ് അഭിലാഷ്. അശ്വതിയാണ് ഭാര്യ. നെയ്യാർഡാം പോലീസ് കേസെടുത്തു.
Kerala
തിരുവനന്തപുരം: കേരള മീഡിയ അക്കാദമി സെക്രട്ടറിയായി കെ.ആർ. പ്രമോദ് കുമാർ ചുമതലയേറ്റു. കോട്ടയം വൈക്കം സ്വദേശിയാണ്. ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പിന്റെ കോട്ടയം മേഖലാ ഡെപ്യൂട്ടി ഡയറക്ടറായി പ്രവർത്തിച്ചുവരികയായിരുന്നു പ്രമോദ് കുമാർ.
ആലപ്പുഴ, ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസറായും വകുപ്പ് ആസ്ഥാനത്ത് പരസ്യ വിഭാഗം ഇൻഫർമേഷൻ ഓഫീസറായും പത്രപ്രവർത്തക- പത്രപ്രവർത്തകേതര പെൻഷൻ വിഭാഗം ഡെപ്യൂട്ടി ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മുമ്പ് അക്കാദമിയിൽ അസിസ്റ്റന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. അസിസ്റ്റന്റ് സെക്രട്ടറിയായി എൻ.ബി. ബിജുവും ചുമതലയേറ്റു.
എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസറായി പ്രവർത്തിച്ചുവരികയായിരുന്നു. കുറവിലങ്ങാട് ഇലക്കാട് സ്വദേശിയാണ്.
Kerala
തിരുവനന്തപുരം: സ്വാതന്ത്ര്യസമരകാലത്തു ബ്രിട്ടീഷുകാരെ പിന്തുണച്ചു കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി പി.സി. ജോഷി ബ്രിട്ടീഷ് ആഭ്യന്തരവകുപ്പു മേധാവി ആയിരുന്ന റെജിനാൾഡ് മാക്മില്യനു കത്തെഴുതിയെന്ന കോണ്ഗ്രസിലെ ആര്യാടൻ ഷൗക്കത്തിന്റെ പരാമർശം നിയമസഭയിൽ ബഹളത്തിനു കാരണമായി.
ആര്യാടന്റെ പരാമർശത്തെ അസഭ്യമെന്നു വിശേഷിപ്പിച്ച സിപിഎമ്മിലെ കെ.വി. സുമേഷ് ഇതു രേഖയിൽനിന്നു നീക്കണമെന്ന് ആവശ്യപ്പെട്ടു. കത്തിന്റെ കോപ്പി ആര്യാടൻ സഭയിൽ ഉയർത്തിക്കാട്ടിയെങ്കിലും, “ശങ്കരാടിയുടെ രേഖ പോലെ എന്തോ ഒന്ന്” എന്നാണ് സുമേഷ് രേഖയെ വിശേഷിപ്പിച്ചത്.
രേഖ ഉദ്ധരിച്ചതിൽ തെറ്റായി ഒന്നുമില്ലെന്നു ചെയറിലിരുന്ന ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ പറഞ്ഞു. വീണ്ടും പ്രതിപക്ഷം ബഹളം കൂട്ടിയെങ്കിലും അടുത്തയാളെ പ്രസംഗിക്കാൻ ക്ഷണിച്ചതോടെ ബഹളം ശമിച്ചു. ഇതിനിടെ ആര്യാടനു പിന്തുണയുമായി മന്ത്രി ടി. സിദ്ദിഖും രംഗത്തെത്തി.
കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി ആയിരുന്ന പി.സി. ജോഷി 1943 മാർച്ച് 15 ന് റെജിനാൾഡ് മാക്മില്യനെഴുതിയ കത്തിലെ ഉള്ളടക്കവും നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്തു പ്രസംഗിക്കവേ ആര്യാടൻ ഷൗക്കത്ത് വിശദീകരിച്ചു.
സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുക്കുകയും കോണ്ഗ്രസുകാരുടെ ഒളിത്താവളങ്ങൾ ബ്രിട്ടീഷുകാർക്കു കാണിച്ചു കൊടുക്കുകയും ചെയ്ത ചരിത്രമാണു കമ്യൂണിസ്റ്റുകാർക്കുള്ളത്. ബിജെപിയുടെ വളർച്ചയിലും സിപിഎമ്മിനു പങ്കുണ്ടെന്ന് ആര്യാടൻ കുറ്റപ്പെടുത്തി.
National
ന്യൂഡല്ഹി: സിബിഎസ്ഇയുടെ പുതിയ ഡിജിറ്റല് മൂല്യനിര്ണയ സംവിധാനത്തിലെ പിഴവുകളുടെ പശ്ചാത്തലത്തില് ബോര്ഡ് ചെയര്മാന് രാഹുല് സിംഗിനെയും സെക്രട്ടറി ഹിമാന്ഷു ഗുപ്തയെയും കേന്ദ്രസര്ക്കാര് നീക്കി.
പുതിയ ഓണ് സ്ക്രീന് മാര്ക്കിംഗ് (ഒഎസ്എം) സംവിധാനത്തിലെ പിഴവുകളെക്കുറിച്ച് അന്വേഷിക്കാന് സമിതിയെയും നിയോഗിച്ചു. കപ്പാസിറ്റി ബില്ഡിംഗ് കമ്മീഷന് (സിബിസി) ചെയര്പേഴ്സണ് എസ്. രാധാ ചൗഹാനാണ് അന്വേഷണ കമ്മിറ്റിയിലെ ഏക അംഗം. മറ്റ് ഉദ്യോഗസ്ഥരുടെ സഹായം തേടാന് ഇവര്ക്ക് അനുമതിയും നൽകി. അന്വേഷണ റിപ്പോര്ട്ട് ഒരുമാസത്തിനുള്ളില് പഴ്സണേല് ആന്ഡ് ട്രെയിനിംഗ് വകുപ്പിനു നല്കാനും വിജ്ഞാപനത്തില് നിര്ദേശമുണ്ട്.
പന്ത്രണ്ടാം ക്ലാസ് വിദ്യാര്ഥികള്ക്കുള്ള റീവെരിഫിക്കേഷന് പോര്ട്ടല് നിലവില്വന്നതിന്റെ തൊട്ടടുത്ത ദിവസമാണ് ചെയര്മാന് ഉള്പ്പെടെയുള്ളവരെ നീക്കിയത്. ഇത്തവണ സിബിഎസ്ഇ മൂല്യനിര്ണയ രീതി വിദ്യാര്ഥികളെ കടുത്ത ആശങ്കയിലാഴ്ത്തിയിരുന്നു. ഈ സാഹചര്യത്തില് മുഖം രക്ഷിക്കുന്നതിനാണു കേന്ദ്രത്തിന്റെ വൈകിയുള്ള നടപടി.
പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ഫലപ്രഖ്യാപനത്തിനു പിന്നാലെയാണ് വിവാദങ്ങള് തലപൊക്കിയത്. മൂല്യനിര്ണയം നടത്തിയ ഉത്തരക്കടലാസുകളുടെ സ്കാന് ചെയ്ത കോപ്പികള് പരിശോധിക്കാനുള്ള സാങ്കേതികതടസമായിരുന്നു പ്രധാന പ്രശ്നം. കുറെ വിദ്യാര്ഥികള്ക്കു കോപ്പികള് ലഭിച്ചുവെങ്കിലും ഇതില് അവ്യക്തമായ രേഖപ്പെടുത്തലുകള് ഉണ്ടായിരുന്നു. ഡിജിറ്റല് സേവനങ്ങള് ലഭിക്കുന്നതിനും ബുദ്ധിമുട്ടുകള് അനുഭവിക്കേണ്ടിവന്നു.
വിദ്യാര്ഥികള്ക്കു നേരിടേണ്ടിവന്ന പ്രശ്നങ്ങള് ഉയര്ത്തിക്കാട്ടി രൂക്ഷമായാണ് പ്രതിപക്ഷം കേന്ദ്രത്തെ വിമര്ശിച്ചത്. പിഴവുകളുടെ ഉത്തരവാദിത്വമേറ്റെടുത്ത് വിദ്യാഭ്യാസമന്ത്രി ധര്മേന്ദ്ര പ്രധാന് രാജിവയ്ക്കണമെന്ന ആവശ്യം കോണ്ഗ്രസ് ആവര്ത്തിച്ചു. ചെയര്മാനെയും സെക്രട്ടറിയെയും നീക്കിയത് ജനങ്ങളുടെ കണ്ണില് പൊടിയിടാനുള്ള തന്ത്രമാണെന്നും കോണ്ഗ്രസ് നേതൃത്വം എക്സില് പ്രതികരിച്ചു.
National
ന്യൂഡൽഹി: ഭാരത കത്തോലിക്ക മെത്രാൻ സമിതിയുടെ (സിബിസിഐ) ലെയ്റ്റി കമ്മീഷൻ സെക്രട്ടറിയായി അഡ്വ. ഏബ്രഹാം പറ്റ്യായാനിയെ നിയമിച്ചു. കഴിഞ്ഞ മാസം ഏഴ്, എട്ട് തീയതികളിൽ നടന്ന സിബിസിഐയുടെ 152-ാമത് സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിന്റെ തീരുമാന പ്രകാരമാണ് നിയമനം.
2005ൽ കേന്ദ്രസർക്കാരിനുവേണ്ടി സുപ്രീംകോടതിയിൽ എംപാനൽ ചെയ്ത ഏബ്രഹാം 2011 മുതൽ അമിക്കസ് ക്യൂറിയായും സുപ്രീംകോടതിയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2009ൽ ഡൽഹി ഹൈക്കോടതിയിൽ കേന്ദ്രസർക്കാരിന്റെ ഗവണ്മെന്റ് പ്ലീഡറായിരുന്നു. പത്തനംതിട്ട തെള്ളിയൂർ സ്വദേശിയായ അഡ്വ. ഏബ്രഹാം ഗുരുഗ്രാം സീറോമലങ്കര രൂപതാംഗമാണ്.
അഡ്വ. വി.സി. സെബാസ്റ്റ്യനായിരുന്നു ഇതുവരെ സിബിസിഐ ലെയ്റ്റി കമ്മീഷൻ സെക്രട്ടറി.
Kerala
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറിയായി ബി. ദീപ ചുമതലയേറ്റു. സെക്രട്ടറിയായിരുന്ന പി.എൻ. ഗണേശ്വരൻ പോറ്റി വിരമിച്ച ഒഴിവിലാണ് പുതിയ നിയമനം.
നിലവിൽ ഡെപ്യൂട്ടി ദേവസം കമ്മീഷണർ (അഡ്മിനിസ്ട്രേഷൻ) ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
ദേവസ്വം അക്കൗണ്ട്സ് ഓഫീസർ, ഒടിസി ഹനുമാൻ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തുടങ്ങിയ പതിവുകളും വഹിച്ചിട്ടുണ്ട്. ആലപ്പുഴ കുട്ടനാട് ചമ്പക്കുളം സ്വദേശിനിയാണ്.
Kerala
കൊച്ചി: കേരള കാത്തലിക് എൻജിനിയറിംഗ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന് പ്രസിഡന്റായി ഫാ. ജോണ് വര്ഗീസ് (മാര് ബസേലിയോസ് കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി, തിരുവനന്തപുരം), സെക്രട്ടറിയായി ഫാ. ആന്റണി അറയ്ക്കല് (ആല്ബര്ട്ടൈന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സയന്സ് ആൻഡ് ടെക്നോളജി, കൊച്ചി) എന്നിവരെ തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റ്- ഫാ. ജയിംസ് ചെല്ലങ്കോട്ട് (വിമല്ജ്യോതി എൻജിനിയറിംഗ് കോളജ്, ചെമ്പേരി, കണ്ണൂര്), ട്രഷറർ- ഫാ. റോയി വടക്കന് (ജ്യോതി എൻജിനിയറിംഗ് കോളജ്, തൃശൂര്), ജോയിന്റ് സെക്രട്ടറി- ഫാ.ഡോ. പ്രശാന്ത് പാലയ്ക്കാപ്പിള്ളി (രാജഗിരി സ്കൂള് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി, കൊച്ചി).
എക്സിക്യൂട്ടീവ് സമിതി അംഗങ്ങൾ- മോണ്. ഡോ. ജോസഫ് തടത്തില് (സെന്റ് ജോസഫ്സ് കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി, ചൂണ്ടച്ചേരി, പാലാ), മോണ്. ഡോ. പയസ് മലേക്കണ്ടത്തില് (വിശ്വജ്യോതി കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി, മൂവാറ്റുപുഴ), ഫാ. ഡേവിഡ് നെറ്റിക്കാടന് (ജ്യോതി എൻജിനിയറിംഗ് കോളജ്, തൃശൂര്), ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല് (അമല്ജ്യോതി കോളജ് ഓഫ് എൻജിനിയറിംഗ്, കാഞ്ഞിരപ്പള്ളി), ഫാ. ജോണ് പാലിയക്കര സിഎംഐ (ക്രൈസ്റ്റ് കോളജ് ഓഫ് എൻജിനിയറിംഗ്, ഇരിങ്ങാലക്കുട), ഫാ. ആന്റോ ചുങ്കത്ത് (സഹൃദയ കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി, ഇരിങ്ങാലക്കുട), ഫാ. തോമസ് ചൂളപ്പറമ്പില് സിഎംഐ (കാര്മല് കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി, ആലപ്പുഴ), ഫാ. ബിജോയ് അറയ്ക്കല് (ലൂര്ദ് മാതാ കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി തിരുവനന്തപുരം), ഫാ. എ.ആര്. ജോണ് (മരിയന് എൻജിനിയറിംഗ് കോളജ് കഴക്കൂട്ടം, തിരുവനന്തപുരം), ഫാ. ബെഞ്ചമിന് പള്ളിയാടിയില് (ബിഷപ് ജെറോം ഇന്സ്റ്റിറ്റ്യൂട്ട്, കൊല്ലം).
ഫാ. ഡോ. റോയി പഴേപറമ്പില് കണ്വീനറായും ഫാ.ഡോ. ജയിംസ് മംഗലത്ത്, ഫാ. ജോണ് പാലിയക്കര, ഫാ. ആന്റോ ചുങ്കത്ത് എന്നിവര് അംഗങ്ങളായും ഓട്ടോണമസ് കോളജ് കണ്സള്ട്ടേഷന് കമ്മിറ്റിക്കും രൂപംനൽകിയിട്ടുണ്ട്.
രാജ്യാന്തര പ്രശസ്ത യൂണിവേഴ്സിറ്റികളുമായി സഹകരിച്ച് നവീന കോഴ്സുകള്, വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് കൂടുതല് തൊഴില് സംരംഭങ്ങള്, സ്കില് ഡവലപ്മെന്റ് പ്രോഗ്രാമുകള്, സ്റ്റാര്ട്ടപ്പുകള് എന്നിവ അസോസിയേഷന് അംഗങ്ങളായ കോളജുകളില് കൂടുതല് സജീവമാക്കുമെന്ന് എക്സികൂട്ടീവ് സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന് പറഞ്ഞു.
കേരളത്തിന്റെ സാങ്കേതിക വിദ്യാഭ്യാസമേഖലയില് ഈടുറ്റ സംഭാവനകള് കാലങ്ങളായി തുടരുന്ന സ്ഥാപനങ്ങളുടെ രാജ്യാന്തര കാഴ്ചപ്പാടോടുകൂടിയ പ്രവര്ത്തനങ്ങള്ക്ക് പ്രോത്സാഹനം നല്കണമെന്നും യുജിസി ആക്ട് പ്രകാരം സ്വയംഭരണ പദവി ലഭിച്ചിരിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയമപ്രകാരമുള്ള അഡ്മിഷനും അക്കാദമിക് തലങ്ങളിലെ പ്രവര്ത്തന സ്വാതന്ത്ര്യവും സര്ക്കാരും യൂണിവേഴ്സിറ്റിയും ഉറപ്പാക്കണമെന്നും കാത്തലിക് എൻജിനിയറിംഗ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന് സമ്മേളനം ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: ഗവർണറുടെ സെക്രട്ടറിയായി പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ. വാസുകിയെ നിയമിച്ചു. ലോക്ഭവനിൽ സെക്രട്ടറി പദവി മാസങ്ങളായി ഒഴിഞ്ഞുകിടക്കുകയായിരുന്നു.
പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ അടക്കമുള്ള ചടങ്ങുകൾ നടക്കേണ്ടതിനാൽ സെക്രട്ടറിയെ നിയമിക്കണമെന്ന് ലോക്ഭവൻ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നിയമനം.
തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കുബിസ്വാളിന് നേരത്തെ സെക്രട്ടറിയുടെ താല്കാലിക ചുമതല നല്കിയിരുന്നു. അതേസമയം, പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ ചുമതല ആർക്കും നൽകിയിട്ടില്ല.
District News
കുണ്ടറ : കുഴിമതിക്കാട് ക്ഷീരോല്പാദക സഹകരണ സംഘം സെക്രട്ടറി ചൂരപ്പൊയ്ക മംഗലത്ത് വീട്ടില് എം.എന്. സജി (56) യെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തി.
ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ വീടിന് സമീപത്തെ ആള്താമസം ഇല്ലാത്ത വീട്ടുപറമ്പിലെ കിണറിന്റെ പാലത്തിലാണ് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്.
പോലീസ് എത്തി മേല് നടപടികള് സ്വീകരിച്ച് മൃതദേഹം പാരിപ്പള്ളി മെഡിക്കല് കോളജ് മോര്ച്ചറിയിലേക്ക് മാറ്റി. ഭാര്യ : കൃഷ്ണകുമാരി. മക്കള് : ലക്ഷ്മി പ്രിയ, പാര്വതി പ്രിയ.
International
ആർലിംഗ്ടൺ: അമേരിക്കൻ നാവികസേനാ സെക്രട്ടറി ജോൺ ഫീലനെ പുറത്താക്കി. ട്രംപ് ഭരണകൂടത്തിലെ പദവി ഉപേക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം ഉടനടി പ്രാബല്യത്തിലാകുമെന്ന് പെന്റഗൺ അറിയിച്ചു.
പദവി ഉപേക്ഷിക്കാനുള്ള കാരണം പെന്റഗൺ വ്യക്തമാക്കിയില്ല. പെന്റഗൺ മേധാവി പീറ്റ് ഹെഗ്സെത്തിന്റെ അനിഷ്ടമാണു കാരണമെന്ന് സൂചനയുണ്ട്.
അമേരിക്ക ഹോർമുസ് കടലിടുക്കിൽ ഇറാനെതിരേ നാവിക ഉപരോധം തുടരുന്ന സമയത്താണ് ജോൺ ഫീലനെ പുറത്താക്കിയിരിക്കുന്നത്. അതേസമയം, ഭരണപരമായ ചുമതലകൾ മാത്രം വഹിക്കുന്ന നാവിക സെക്രട്ടറിയെ പുറത്താക്കിയതിന് ഇറാൻ യുദ്ധവുമായി ബന്ധമില്ലെന്നാണ് സൂചന.
ബിസിനസുകാരനായിരുന്ന ഫീലൻ ട്രംപിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് നല്ല രീതിയിൽ സംഭാവന നല്കിയിരുന്നു. ട്രംപിന്റെ ശിപാർശ പ്രകാരമാണ് കഴിഞ്ഞ വർഷം മാർച്ചിൽ അദ്ദേഹം നാവികസേനാ സെക്രട്ടറിയായി നിയമിക്കപ്പെട്ടത്.
‘ട്രംപ് ക്ലാസ് ’ എന്ന പേരിൽ വലിയ തുക ചെലവഴിച്ച് പുതിയ യുദ്ധക്കപ്പലുകൾ നിർമിക്കാൻ ട്രംപ് ആഗ്രഹിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പദ്ധതികൾ വേഗത്തിലാക്കാൻ ഫീലനു കഴിഞ്ഞില്ല. ഇതിൽ ട്രംപിനും ഹെഗ്സെത്തിനും അനിഷ്ടമുണ്ടായിരുന്നു.
ജോൺ ഫീലനു പകരം നാവികസേനാ അണ്ടർ സെക്രട്ടറി ഹംഗ് ചാവോ ആക്ടിംഗ് സെക്രട്ടറിയായി പ്രവർത്തിക്കുമെന്നാണ് അറിയിപ്പ്.
Kerala
നേമം: സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ മർദനത്തിൽ പാർട്ടി അംഗത്തിന് പരിക്ക്. സിപിഎം പാപ്പനംകോട് ദര്ശന ബ്രാഞ്ച് സെക്രട്ടറി സജീവ് ബ്രാഞ്ച് അംഗവും റേഷന് കട ഉടമയുമായ ജോയ്റോസ് (60) നെ മര്ദിച്ചതെന്നാണ് പരാതി.
പോലീസിന്റെ എഫ്ഐആർ പ്രകാരം മർദനത്തിൽ ജോയ് റോസിന്റെ വാരിയെല്ല് തകർന്നു .തെരഞ്ഞെടുപ്പിന്റെ തലേദിവസം എസ്റ്റേറ്റിലുള്ള നേമം മണ്ഡലത്തിലെ എല്ഡിഎഫ് മേഖല തിരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസില് വച്ചാണ് വൈകുന്നേരമാണ് സംഭവം .
സിഐറ്റിയു യൂണിയന് അംഗം കൂടിയാണ് സജീവ്. ജോയ്റോസിന്റെ പരാതിയെ തുടര്ന്നാണ് നേമം പോലീസ് കേസെടുത്തത്. തെരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസില് വച്ചുണ്ടായ വാക്ക് തർക്കങ്ങളാണ് മർദനത്തിൽ കലാശിച്ചത്. തെരഞ്ഞെടുപ്പു സമയമായതിനാല് കേസ് ഒതുക്കി തീര്ക്കാന് പാര്ട്ടി തലത്തില് തന്നെ ശ്രമങ്ങള് നടന്നിരുന്നു. മർദ്ദനമേറ്റ ജോയ് റോസ് ചികിത്സയിലാണ്.
Kerala
ആലപ്പുഴ: അമ്പലപ്പുഴയിലെ വിമത നീക്കത്തില് യൂത്ത് കോണ്ഗ്രസ് മണ്ഡലം സെക്രട്ടറി ഷാനു ഭൂട്ടോയെ സസ്പെന്ഡ് ചെയ്തു. മാധ്യമങ്ങളില് പാര്ട്ടിക്കെതിരെ പ്രസ്താവന നല്കിയതിനും സംഘടനാ വിരുദ്ധ പ്രവര്ത്തനം നടത്തിയതിനുമാണ് നടപടി.
മാധ്യമങ്ങളില് പാര്ട്ടിക്കെതിരായി പ്രസ്താവന നല്കി സംഘടനാ വിരുദ്ധ പ്രവര്ത്തനം നടത്തിയ അമ്പലപ്പുഴ അസംബ്ലി സെക്രട്ടറി ഷാനു ഭൂട്ടോയെ യൂത്ത് കോണ്ഗ്രസ് ഭാരവാഹിത്വത്തില് നിന്ന് സസ്പന്റ് ചെയ്തതായി അറിയിക്കുന്നുവെന്ന് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഡോ. എം പി പ്രവീണ് പുറത്തിറക്കിയ പ്രസ്താവനയില് പറയുന്നു.
അമ്പലപ്പുഴയിൽ ജി. സുധാകരനെ യുഡിഎഫ് പിന്തുണ നൽകിയതിൽ പ്രതിഷേധിച്ചായിരുന്നു റിബൽ നീക്കം. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനൊരുങ്ങുകയാണ് ഷാനു ഭൂട്ടോ. ഉടൻ നാമനിർദ്ദേശ പത്രിക കൊടുക്കുമെന്ന് ഷാനു ഭൂട്ടോ വ്യക്തമാക്കിയിരുന്നു.
മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയെ മത്സരിപ്പിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു നീക്കം. ജി. സുധാകരന് പിന്തുണ നൽകിയതിൽ പ്രതിഷേധിച്ച് കെപിസിസി ജനറൽ എം.ജെ. ജോബ് രാജി വച്ചിരുന്നു.
National
ന്യൂഡൽഹി: റഷ്യയിൽനിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിൽ ഇന്ത്യക്കാർ വളരെ നല്ല അഭിനേതാക്കളായിരുന്നുവെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ്.
റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയിലെ എണ്ണക്കന്പനികൾക്കു 30 ദിവസത്തെ ഇളവ് അനുവദിച്ചതായുള്ള ബെസന്റിന്റെ പ്രസ്താവന ഇന്ത്യയിൽ വിവാദമായതിനു പിന്നാലെയാണു പരിഹാസം നിറഞ്ഞ പുതിയ പരാമർശം.
"ഇന്ത്യക്കാർ വളരെ നല്ല അഭിനേതാക്കളായിരുന്നു. ഈ വീഴ്ചയിൽ അനുവദനീയമായ റഷ്യൻ എണ്ണ വാങ്ങുന്നതു നിർത്താൻ ഞങ്ങൾ അവരോട് ആവശ്യപ്പെട്ടിരുന്നു. അവർ അങ്ങനെ ചെയ്തു. അമേരിക്കയിൽനിന്നുള്ള എണ്ണ ഉപയോഗിച്ച് അവർ അതു മാറ്റി സ്ഥാപിക്കാൻ പോകുകയായിരുന്നു. എന്നാൽ, ലോകമെന്പാടുമുള്ള താത്കാലിക എണ്ണ വിടവു നികത്താൻ റഷ്യൻ എണ്ണ സ്വീകരിക്കാൻ ഞങ്ങൾ അവർക്ക് അനുമതി നൽകിയിട്ടുണ്ട്. റഷ്യൻ എണ്ണയുടെ ഉപരോധം ഞങ്ങൾ റദ്ദാക്കിയേക്കാം' - ഒരു ബിസിനസ് പ്രസിദ്ധീകരണത്തിനു നൽകിയ അഭിമുഖത്തിൽ സ്കോട്ട് ബെസന്റ് പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ നിർദേശങ്ങൾക്കും സമ്മർദങ്ങൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി തുടർച്ചയായി വഴങ്ങുകയാണെന്ന പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ യുഎസ് ട്രഷറി സെക്രട്ടറിയുടെ പുതിയ പ്രസ്താവന വിവാദമായി.
നാളെ തുടങ്ങുന്ന പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇക്കാര്യങ്ങളിൽ അടക്കം പ്രക്ഷുബ്ധമാകും. ഇന്ത്യയെ അമേരിക്കയുടെ കുടിയാൻ രാജ്യമാക്കാൻ അനുവദിക്കില്ലെന്ന് കോണ്ഗ്രസ്, സിപിഎം നേതാക്കൾ പറഞ്ഞു.
റഷ്യയിൽനിന്ന് എണ്ണ വാങ്ങിയതിന് ഇന്ത്യക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 25 ശതമാനം ശിക്ഷാ തീരുവ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ചുമത്തിയിരുന്നു.
Kerala
തിരുവനന്തപുരം: മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റിനെതിരെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ബജറ്റില് കേരളത്തോട് അവഗണന മാത്രമാണ് ഉണ്ടായതെന്നും കേരളത്തോട് കേന്ദ്രം യുദ്ധപ്രഖ്യാപനമാണ് നടത്തിയതെന്നും ഗോവിന്ദന് പറഞ്ഞു.
ബജറ്റിലെ അവഗണനയ്ക്കെതിരെ വലിയ പ്രതിഷേധം ഉയരുമെന്നും കേന്ദ്ര അവഗണന ജാഥയിലൂടെ ജനങ്ങളോട് വിശദീകരിക്കുമെന്നും ഗോവിന്ദന് വ്യക്തമാക്കി. കേരളം ഒന്നും ആവശ്യപ്പെട്ടില്ല എന്ന പ്രതിപക്ഷത്തിന്റെ വാദം പച്ചക്കളളമാണെന്നും ഗോവിന്ദൻ പറഞ്ഞു.
എയിംസ് ഉള്പ്പെടെ 29 ആവശ്യങ്ങള് കേരളം കേന്ദ്രത്തിന് മുന്നില്വച്ചിരുന്നു. അതിവേഗ റെയില് പദ്ധതി ഇല്ലാത്തതില് ഇ. ശ്രീധരന് തന്നെ നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്. ശ്രീധരന് പ്രഖ്യാപിച്ച പദ്ധതിക്ക് കേന്ദ്ര അനുമതി ഇല്ലെന്ന് നേരത്തെ അറിയാമായിരുന്നു.
ആര്ആര്ടിഎസ് പദ്ധതിയുമായി സര്ക്കാര് മുന്നോട്ടുപോകും. അതിനും കേന്ദ്രസര്ക്കാര് അനുമതി നല്കാന് സാധ്യതയില്ല. ഇടതുപക്ഷ ബദലിനെ ഉപരോധം തീര്ത്ത് തകര്ക്കാനാണ് മോദി സര്ക്കാരിന്റെ ശ്രമമെന്നും നവകേരളമെന്ന ലക്ഷ്യവുമായി സര്ക്കാര് മുന്നോട്ടുപോകുമെന്നും ഗോവിന്ദന് കൂട്ടിച്ചേര്ത്തു.
Kerala
തലശേരി: സീറോമലബാർ സഭയുടെ യുവജന വിഭാഗമായ എസ്എംവൈഎം ഗ്ലോബൽതല നിയമാവലി പരിഷ്കരണ കമ്മിറ്റിയുടെ സെക്രട്ടറിയായി കെസിവൈഎം, എസ്എംവൈഎം തലശേരി അതിരൂപത പ്രസിഡന്റ് അബിൻ വടക്കേക്കരയെ തെരഞ്ഞെടുത്തു.
സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ എറണാകുളം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. സീറോമലബാർ യൂത്ത് കമ്മീഷൻ ചെയർമാൻ ബിഷപ് മാർ പീറ്റർ കൊച്ചുപുരയിൽ അധ്യക്ഷത വഹിച്ചു.
ഗ്ലോബൽ തലത്തിൽ എസ്എംവൈഎം യുവജന സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക, നിയമാവലി കാലോചിതമായി പരിഷ്കരിക്കുക എന്നിവയാണ് പുതിയ കമ്മിറ്റിയുടെ ചുമതല. പാലാ രൂപതാംഗം ഫാ. മാണി കൊഴുപ്പൻകുറ്റിയാണ് കമ്മിറ്റിയുടെ കൺവീനർ.
Kerala
കണ്ണൂർ: പയ്യന്നൂർ ഫണ്ട് വെട്ടിപ്പ് വെളിപ്പെടുത്തലിന് പിന്നാലെ സിപിഎം പാർട്ടിയിൽ നിന്ന് പുറത്താക്കിയതിൽ പ്രതികരണവുമായി വി. കുഞ്ഞികൃഷ്ണൻ. സിപിഎം ജില്ലാ സെക്രട്ടറി കെ. കെ. രാഗേഷിന്റെ വാർത്താ സമ്മേളനം കേട്ടു. നേരത്തെ പറയുന്നതിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും പുതിയ കാര്യങ്ങൾ ഉണ്ടെന്ന് തോന്നിയില്ലെന്നും അദ്ദേഹം പറഞ്ഞു.
"ചിലതൊക്കെ കേട്ടപ്പോൾ ചിരിയാണ് വന്നത്. ഏഷ്യാനെറ്റിന് അഭിമുഖം നൽകിയത് അജണ്ടയുടെ ഭാഗമല്ല. കൈരളി എന്റെ അഭിമുഖം സംപ്രേഷണം ചെയ്യുമായിരുന്നുവെങ്കിൽ ഞാൻ അത് അവർക്ക് കൊടുക്കുമായിരുന്നു. എന്നാൽ അങ്ങനെ ചെയ്യില്ലെന്ന് എനിക്ക് ഉറപ്പാണ്. അതുകൊണ്ടാണ് ഏഷ്യാനെറ്റിന് നൽകിയത്. കൈരളി ഒഴികെ ആർക്ക് അഭിമുഖം നൽകിയാലും പാർട്ടി ഇതേ വാദമാണ് ഉന്നയിക്കുക.'-കുഞ്ഞികൃഷ്ണൻ പറഞ്ഞു.
ഏഷ്യാനെറ്റിന് അഭിമുഖം നൽകാൻ മറ്റൊരു കാരണം കൂടിയുണ്ടെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. "ഫണ്ട് തട്ടിപ്പ് ആരോപണം ഉയർന്നതിന് പിന്നാലെ ഏഷ്യാനെറ്റിനെതിരെ മാനനഷ്ടക്കേസ് കൊടുത്തുവെന്നാണ് ടി.ഐ. മധുസൂദനൻ പയ്യന്നൂരിലെ ജനങ്ങളോട് പറഞ്ഞത്. അതിൻ്റെ സത്യാവസ്ഥ എന്താണെന്ന് ആർക്കും അറിയില്ല. ആ കേസിന്റെ കാര്യം മധുസൂദനനും ഏഷ്യനെറ്റിനും മാത്രമേ പറയാൻ കഴിയൂ.
അഭിമുഖത്തിൽ ഞാൻ ആ കാര്യം ചോദിച്ചപ്പോൾ കിട്ടിയ മറുപടി നാല് വർത്തിനിടയിൽ ടി.ഐ. മധുസൂദനൻ ചാനലിനെതിരെ ഒരു പരാതിയും നൽകിയിട്ടില്ല എന്നാണ്. പയ്യന്നൂരിലെ പാര്ട്ടിയെ കൂട്ടി യോജിപ്പിക്കാന് തനിക്ക് കഴിയില്ല എന്നുണ്ടെങ്കില് അത് ഏരിയ കമ്മിറ്റിയില് ചര്ച്ച ചെയ്യണ്ടേ? ഒരു ചര്ച്ചയും നടന്നിട്ടില്ല. ചില ആളുകള്ക്ക് ആത്മനിഷ്ഠമായി തോന്നി, അവര് നടപ്പിലാക്കി. 21 പേരില് 17 പേരും ഏരിയ സെക്രട്ടറിയെ മാറ്റരുതെന്ന് പറഞ്ഞു.
"ഉച്ചയ്ക്ക് 12 മണിക്ക് ഇപ്പോള് അര്ധരാത്രിയാണ് എന്ന് എം.വി ജയരാജന് പറഞ്ഞാല് അത് അംഗീകരിച്ചു പോകാന് എല്ലാവരെയും കിട്ടില്ല. അക്കാര്യം അന്നേ പറഞ്ഞതാണ് കുന്നരു സര്വീസ് സഹകരണ ബാങ്ക്, പെരളം സര്വീസ് സഹകരണ ബാങ്ക് എന്നിവയില് നിന്ന് പിരിച്ച പണം അക്കൗണ്ടില് വന്നില്ല. 2021 ല് ഇക്കാര്യം പറഞ്ഞു. അന്ന് ഏരിയ സെക്രട്ടറി ടി.ഐ. മധുസൂദനന് ആണ്.'-കുഞ്ഞികൃഷ്ണൻ കൂട്ടിച്ചേർത്തു.
അത് വിശദീകരിക്കാന് അദ്ദേഹം തയ്യാറായില്ല. വരവ് കൂടിയപ്പോള് ചെലവും കൂട്ടിയാണ് കണക്ക് അവതരിപ്പിച്ചത്. ഓഫീസ് ഉദ്ഘാടനം നടന്ന് 11 മാസം കഴിഞ്ഞിട്ട് കണക്ക് അവതരിപ്പിച്ചപ്പോള് പുതിയ ചെലവുകള് വന്നത് എങ്ങനെ? വൗച്ചറുകള് നഷ്ടപ്പെട്ടു എന്നാണ് ഓഡിറ്റിങ്ങില് എഴുതി നല്കിയത്.
ധനരാജ് ഫണ്ടുമായി ബന്ധപ്പെട്ട് കൃത്യമായ കണക്ക് പറയാന് ജില്ലാ സെക്രട്ടറി തൈയാറായിട്ടില്ല. കെട്ടിട നിര്മ്മാണ ഫണ്ടില് നിന്നും ധനരാജ് ഫണ്ടില് നിന്നും 54 ലക്ഷം രൂപ പാര്ട്ടിയ്ക്ക് നഷ്ടപ്പെട്ടു. വ്യക്തി വിരോധമെന്ന രാഗേഷിന്റെ ആരോപണത്തിനും കുഞ്ഞികൃഷ്ണന് മറുപടി പറഞ്ഞു. അങ്ങനെ ഉണ്ടെങ്കില് ഏരിയ കമ്മിറ്റിയില് ഇക്കാര്യം ഉന്നയിക്കാത്തത് എന്തുകൊണ്ടെന്ന് അദ്ദേഹം ചോദിച്ചു.
അങ്ങനെ ഒരു ചര്ച്ച വന്നിട്ടില്ല. രസീത് ആരുടെ കയ്യില് നിന്നാണ് നഷ്ടപ്പെട്ടത് എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഓഫീസ് സെക്രട്ടറിയുടെ കയ്യില് നിന്ന് നഷ്ടപ്പെട്ടു എന്ന് ആദ്യം പറഞ്ഞ രസീത് പിന്നീട് ടി.ഐ. മധുസൂദനന് എംഎല്എ ഹാജരാക്കി. അതെങ്ങനെ സാധിച്ചുവെന്നും കുഞ്ഞികൃഷ്ണന് ചോദിച്ചു.
Kerala
കണ്ണൂർ: പയ്യന്നൂർ ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിൽ പാർട്ടി കണക്കുകൾ മാധ്യമങ്ങളെ അറിയിക്കേണ്ടതില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. രക്തസാക്ഷി ഫണ്ടിൽ നയാപൈസ പാർട്ടിക്ക് നഷ്ടമായിട്ടില്ലെന്നും വ്യക്തമാക്കിയ ജില്ലാ സെക്രട്ടറി, ഫണ്ട് തുക താൽക്കാലിക ആവശ്യങ്ങൾക്കായി മാറ്റിയത് തെറ്റാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് നടപടി എടുത്തിട്ടുണ്ടെന്നും വിശദീകരിച്ചു.
ഫണ്ട് താൽകാലിക ആവശ്യത്തിന് മാറ്റിയതിൽ വേണ്ട തിരുത്തലുകൾ പാർട്ടിക്കുള്ളിൽ നടത്തിയിട്ടുണ്ട്. എന്നാൽ ഇതിൽ പാർട്ടിക്ക് സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാ്കകി. പാർട്ടിക്ക് അകത്ത് പറയേണ്ട കാര്യങ്ങൾ അവിടെത്തന്നെ പറയുമെന്നും മാധ്യമങ്ങളെ കണക്കുകൾ ബോധ്യപ്പെടുത്തേണ്ട ബാധ്യത പാർട്ടിക്കില്ലെന്നും പറഞ്ഞ രാഗേഷ്, താൻ മാത്രമാണ് ശരിയെന്ന വി കുഞ്ഞികൃഷ്ണന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്നും കൂട്ടിച്ചേർത്തു.
രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം വെളിപ്പെടുത്തിയതിൽ കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ കാര്യം വിശദീകരിക്കാൻ വിളിച്ച വാർത്താ സമ്മേളനത്തിലാണ് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി, ഫണ്ട് കണക്ക് പുറത്തുവിടില്ലെന്നും പറഞ്ഞത്.
Kerala
കണ്ണൂർ: കെജിഒഎഫ് സംസ്ഥാന പ്രസിഡന്റായി കെ.ആർ. ബിനു പ്രശാന്തിനെയും ജനറൽ സെക്രട്ടറിയായി വി.എം. ഹാരിസിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ഇ.വി. നൗഫൽ, എം.എസ്. ശ്രീജ, വി. വിക്രാന്ത് - വൈസ് പ്രസിഡന്റുമാർ, വി.എം. പ്രദീപ്, കെ. ബി. ബിജുക്കുട്ടി, കെ. വിവേക് - സെക്രട്ടറിമാർ, സി.കെ. ഹാബി - ട്രഷറർ, കെ.എസ്. സജികുമാർ, കെ.ജി. പ്രദീപ്, യു. ഗിരീഷ്, ഇ. ചന്ദ്രബാബു, എസ്.പി. വിഷ്ണു, ബി.എസ് - സുമൻ- സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ, വി.എസ്. വിനോദ് കുമാർ , എസ്.ജി. സുമേഷ് , ഇ. പ്രമോദ്, കെ.എൽ. സോയ, പി. പ്രിയ- പ്രത്യേക ക്ഷണിതാക്കൾ എന്നിവരെയും തെരഞ്ഞെടുത്തു.
കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ, തൊഴിലാളി വിരുദ്ധനയങ്ങളിൽ പ്രതിഷേധിക്കുക, കരിയർ അഡ്വാൻസ് മെന്റ് സ്കീം കാര്യക്ഷമമായി നടപ്പിലാക്കുക, ക്ഷാമബത്ത കുടിശിക പൂർണമായി അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിച്ചു മുഴുവൻ ജീവനക്കാർക്കും സ്റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പിലാക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ഉടൻ നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
District News
കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തില് സെക്രട്ടറിക്കും അസിസ്റ്റന്റ് സെക്രട്ടറിക്കും നേരെ കൈയേറ്റം. റോഡരികിലെ കെട്ടിട നിര്മാണത്തിലെ കൈയേറ്റവുമായി ബന്ധപ്പെട്ട പരാതിയില് കോടതി നിര്ദേശപ്രകാരം നോട്ടീസ് കൈപ്പറ്റാന് എത്തിയ പരാതിക്കാരന് ആണ് പഞ്ചായത്ത് സെക്രട്ടറിക്കും അസിസ്റ്റന്റ് സെക്രട്ടറിക്കും നേരെ അസഭ്യം ചൊരിഞ്ഞ് കൈയേറ്റം ചെയ്തത്.
പഞ്ചായത്ത് സെക്രട്ടറി ഇ.എം. അസീസ്, അസി. സെക്രട്ടറി സി. അരുണ് എന്നിവരുടെ പരാതിയിൽ കേസെടുത്ത പോലീസ് നെല്ലിക്കുഴി ചാലങ്കല് ഷാഹുല് (43) നെ കസ്റ്റഡിയിലെടുത്തു.
ഇന്നലെ വൈകുന്നേരം 4.50 ഓടെയാണ് സംഭവം. റോഡ് കൈയേറി മദ്രസ കെട്ടിടത്തിനായി അനധികൃത നിര്മാണം നടത്തുന്നതായി ഷാഹുലാണ് പരാതി നല്കിയത്. പരാതിയില് ഹൈക്കോടതിയില് കേസ് നിലനില്ക്കുന്നുണ്ട്.
ഇക്കാര്യത്തില് ഇരുകക്ഷികളേയും എട്ടിന് ഹിയറിംഗിന് വിളിക്കാന് കോടതി നിര്ദേശിച്ചിരുന്നു. ഇതുപ്രകാരം പഞ്ചായത്ത് അധികൃതര് ഷാഹുലിന് നോട്ടീസ് നല്കാന് വീട്ടില് എത്തിയെങ്കിലും കൈപ്പറ്റിയില്ല. ഓഫീസില് നേരിട്ടെത്തി കൈപ്പറ്റിക്കൊള്ളാമെന്ന് പറഞ്ഞു. നോട്ടീസ് കൈപ്പറ്റാനായി പഞ്ചായത്തില് എത്തിയ അവസരത്തിലാണ് അക്രമം അരങ്ങേറിയത്. സംഭവത്തെ തുടര്ന്ന് ജീവനക്കാര് ഷാഹുലിനെ പിടിച്ചുവച്ച് പോലീസിനെ ഏല്പ്പിക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: ഔദ്യോഗിക വാഹനം വിട്ടു നൽകാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്തു സെക്രട്ടറിയെ സിപിഎം നേതാവും പഞ്ചായത്ത് പ്രസിഡന്റുമായ വെള്ളനാട് ശശി വഴിയിൽ തടഞ്ഞു. തിരുവനന്തപുരം വെള്ളനാട് പഞ്ചായത്തിലെ സെക്രട്ടറിയെയാണ് വെള്ളനാട് ശശി തടഞ്ഞത്.
പഞ്ചായത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന്റെ റിപ്പോർട്ടുകൾ കളക്ടറേറ്റിൽ സമർപ്പിച്ചു മടങ്ങിവരുന്നതിനിടെയാണ് സംഭവം. വെള്ളനാട് കുളക്കോട് ഭാഗത്ത് വെച്ച് പഞ്ചായത്ത് സെക്രട്ടറിയുടെ കാർ ഇയാൾ തടയുകയായിരുന്നു.
വിവിധ ഇടങ്ങളിൽ പോകാനായി വാഹനം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എന്നാൽ വൈകുന്നേരം അഞ്ചിനു ശേഷം ഔദ്യോഗിക വാഹനം വിട്ടുകൊടുക്കാനാകില്ലെന്ന് സെക്രട്ടറി പറഞ്ഞു. തുടര്ന്നാണ് പ്രതിഷേധമുണ്ടായത്.
Kerala
കൊച്ചി: ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര് അവരുടെ നിയമപരമായ ചുമതലകള് നിര്വഹിക്കുന്നതിനിടെ നേരിടുന്ന സമ്മര്ദങ്ങള്ക്കും ഭീഷണികള്ക്കും സംരക്ഷണമൊരുക്കി ഹൈക്കോടതി. പൊതുസ്ഥലങ്ങളില് അനധികൃതമായി സ്ഥാപിക്കുന്ന ബോര്ഡുകള്, ബാനറുകള്, കൊടികള് തുടങ്ങിയവ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സെക്രട്ടറിമാര് ആവശ്യപ്പെടുന്ന സഹായങ്ങള് പോലീസ് ഉള്പ്പെടെ എല്ലാ ബന്ധപ്പെട്ട അധികൃതരും അടിയന്തരമായി നല്കണമെന്ന് കോടതി നിര്ദേശം നല്കി.
സെക്രട്ടറിമാരുടെ ആവശ്യങ്ങള് അവഗണിക്കുകയോ വൈകിക്കുകയോ ചെയ്യുന്നത് ഗൗരവമായ നിയമലംഘനമായി കണക്കാക്കുമെന്നും കോടതി മുന്നറിയിപ്പ് നല്കി. നിയമാനുസൃതമായി ചുമതല നിര്വഹിക്കുന്നതിനിടെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരെ വ്യക്തിപരമായി ഉത്തരവാദികളാക്കാന് പാടില്ലെന്നും അവര്ക്കാവശ്യമായ പൂര്ണ ഭരണപരവും നിയമപരവുമായ സംരക്ഷണം ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.
അനധികൃത ബോര്ഡുകള് ഏതൊരു സംഘടനയുടേതായാലും മത–സാംസ്കാരിക സ്ഥാപനങ്ങളുടേതായാലും നിയമം എല്ലാവര്ക്കും ഒരുപോലെ ബാധകമാണെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് വ്യക്തമാക്കി.
Kerala
ന്യൂഡൽഹി: മുൻ എംപിയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ ടി.എൻ. പ്രതാപനെ എഐസിസി സെക്രട്ടറിയായി തെരഞ്ഞെടുത്തു. എഐസിസിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
പുതുച്ചേരിയുടേയും ലക്ഷദ്വീപിന്റെയും ചുമതലയാണ് ഉള്ളത്. 2001 മുതൽ 2011വരെ പഴയ നാട്ടികയിൽ നിന്നും 2011 മുതൽ 2016 വരെ കൊടുങ്ങല്ലൂരിൽ നിന്നും നിയമസഭയിലേയ്ക്ക് വിജയിച്ചിട്ടുണ്ട് പ്രതാപൻ. 2019ൽ തൃശൂരിൽ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.
കെഎസ്യുവിലൂടെ പൊതുരംഗത്ത് വന്ന ടി.എൻ. പ്രതാപൻ യൂണിറ്റ് പ്രസിഡന്റ് മുതൽ സംസ്ഥാന വൈസ്പ്രസിഡന്റ് ഉൾപ്പെടെയുള്ള സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കോൺഗ്രസ് ബൂത്ത്, വാർഡ്, മണ്ഡലം, ബ്ലോക്ക്, ജില്ലാ കമ്മിറ്റികളുടെ പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചു.
കെപിസിസി മെമ്പർ, സെക്രട്ടറി, വർക്കിങ് പ്രസിഡന്റ് തുടങ്ങിയ ചുമതലകൾ വഹിച്ച പ്രതാപൻ ഇപ്പോൾ എഐസിസി അംഗം കൂടിയാണ്. മത്സ്യത്തൊഴിലാളി കോൺഗ്രസ് പ്രഥമ ദേശീയ അധ്യക്ഷനായിരുന്നു.